China will be the world's most visited country by 2030

2018-12-14 1

ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന സ്ഥലം ചൈന

രാജ്യത്തിന് പുറത്തേക്ക് പോകുന്ന സഞ്ചാരികളുടെ എണ്ണത്തിലും യുഎസിനെയും ജര്‍മനിയെയും പിന്തള്ളി ചൈന

2030-ഓടെ ലോകത്തെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന സ്ഥലമായി ചൈന ,സ്ഥലം ഫ്രാൻസിനെ പിന്തള്ളിയാണ് ചൈന ഈ നേട്ടം കൈവരിച്ചത് .ആഗോള ഗവേഷണ സ്ഥാപനമായ യൂറോമോണിറ്റര്‍ ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം 2030-ഓടെ ലോകത്തെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന സ്ഥലമായി മാറി ചൈന . ഫ്രാന്‍സിനെ പിന്തള്ളിയാണ് ചൈന ഈ നേട്ടം കൈവരിച്ചത് . കൂടാതെ 2030-ഓടെ രാജ്യത്തിന് പുറത്തേക്ക് പോകുന്ന സഞ്ചാരികളുടെ എണ്ണത്തിലും യുഎസിനെയും ജര്‍മനിയെയും പിന്തള്ളി ചൈന മുന്നിലെത്തും. 260 മില്യണ്‍ സഞ്ചാരികള്‍ 2030-ഓടെ ചൈനയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് വിനോദ സഞ്ചാരത്തിന് പോകുമെന്നാണ് റിപ്പോര്‍ട്ട്.'ചൈനയുടെ വരുമാനത്തിന്റെ പ്രധാന ഭാഗം ടൂറിസം ആണെന്ന് യൂറോമോണിറ്റര്‍ കണ്‍സള്‍ട്ടന്റും റിപ്പോര്‍ട്ട് രചയിതാവുമായ വോട്ടര്‍ ഗീര്‍ട്സ് ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ പറഞ്ഞു. 2030-ഓടെ ഏഷ്യയിലെ ഹോങ്കോംഗ്, തായ്‌വാന്‍ പോലുള്ള സ്ഥലങ്ങളില്‍ നിന്നായിരിക്കും കൂടുതല്‍ സഞ്ചാരികള്‍ ചൈന സന്ദര്‍ശിക്കുകയെന്ന് അദ്ദേഹത്തിന്റെ ഗവേഷണത്തില്‍ പറയുന്നു.'ചൈനയിലെ സാബത്തിക വളര്‍ച്ചയും കൂടാതെ ഏഷ്യന്‍ രാജ്യങ്ങളിലെ ഉയര്‍ന്ന വരുമാനവുമാണ് ചൈനയിലേക്ക് കൂടുതല്‍ സന്ദര്‍ശകര്‍ എത്താന്‍ കാരണം.ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന സഞ്ചാരികള്‍ക്ക് വിസ ലഭിക്കാനുള്ള സംവിധാനവും എളുപ്പത്തിലാക്കിയിട്ടുണ്ട്. ഏഷ്യ സന്ദര്‍ശിക്കുന്ന 80 ശതമാനം ആളുകളും ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നുമുള്ളവരാണ്..ചില രാജ്യങ്ങളില്‍ നിന്ന് ചൈനയിലേക്ക് വരുന്നവർക്ക് വിസ ലഭിക്കാന്‍ കുറിച്ചധികം കാശ് ചിലവാകും. യുകെയില്‍ നിന്നും വരുന്ന സഞ്ചാരികള്‍ക്ക് സിംഗിള്‍ എന്‍ട്രി ചൈനീസ് വിസ ലഭിക്കാന്‍ 15,000 രൂപ നല്‍കണം.ആഭ്യന്തര യാത്രകള്‍ക്ക് ചൈനയില്‍ വലിയ പ്രാധാന്യമാണ് നൽകി വരുന്നത് . 2018-ല്‍ 4.7 ബില്യണ്‍ ട്രിപ്പുകളാണ് നടന്നത്. 2023-ല്‍ ഇത് 42.5 ശതമാനം വര്‍ദ്ധിച്ച്‌ 6.7 ബില്യണ്‍ എത്തുമെന്നാണ് കണക്ക്. റിപ്പോര്‍ട്ട് പ്രകാരം ഏഷ്യയിലെ ആഭ്യന്തര യാത്രകള്‍ക്ക് 2018-ല്‍ 10% വര്‍ദ്ധനവുണ്ടാവും. ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ്ചൈന . ചൈനയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ അതിശൈത്യവും തെക്ക്,മദ്ധ്യഭാഗങ്ങളിൽ കുറഞ്ഞ ശൈത്യവും അനുഭവപ്പെടുന്നു. എന്നാൽ ഏറ്റവുമധികം ചൂടനുഭവപ്പെടുന്നത് വടക്ക് പടിഞ്ഞാറൻ മരുപ്രദേശങ്ങളിലാണ്‌. ശൈത്യമേറിയ മാസം ജനുവരിയും ചൂടേറിയ മാസം ജൂലായും ആണ്.ചൈനീസ് സമ്പത്ത് വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമായി ടൂറിസം മാറിക്കഴിഞ്ഞിരിക്കുകയാണ് . ഗ്രാമീണ മേഖലയില്‍ സമ്ബത്ത് മെച്ചപ്പെടുത്താന്‍ ടൂറിസത്തെ ഉപയോഗിക്കുന്നു .2017 ൽ നടത്തിയ 'ഓള്‍ ഫോര്‍-വണ്‍' ടൂറിസം പ്രോഗ്രാമിൽ മികച്ച പരിസ്ഥിതി സുസ്ഥിരത, സാംസ്‌കാരിക വൈവിധ്യം, സംരക്ഷണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച രാജ്യമായി ചൈനയെ തിരഞ്ഞെടുത്തിരുന്നു . 2008ലെ ഒളിപിംക്സ് മുതലാണ് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ചൈന മാറുന്നത്. 5000 കിലോമീറ്റർ നീണ്ടു കിടക്കുന്ന വൻമതിൽ ആണ് ചൈനയിലെ വിശ്വപ്രസിദ്ധമായ ടൂറിസം കേന്ദ്രം. രണ്ടായിരം വർഷം പഴക്കമുള്ള പൂർണ സൈനിക ശിൽപം, 24 ചക്രവർത്തിമാർ വസിച്ച 560 വർഷം പഴക്കമുള്ള ഇംപീരിയൽ പാലസ്, സമ്പന്നതയുടെ മറുവാക്കായ ഷാങ്ഹായ് നഗരം, പ്രകൃതി സുന്ദരമായ ലീ നന്ദി, അപൂർവ്വ വന്യജീവിയായ ചൈനീസ് പാണ്ടകൾ, മഞ്ഞുമലകൾ, ടിബറ്റ് ഇങ്ങനെ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അനവധി പ്രാചീനവും പ്രകൃതി സുന്ദരവുമായ ടൂറിസം കേന്ദ്രങ്ങൾ ചൈനയിലുണ്ട്.