more number of accidents registerd in ernakulam; death in trivandrum

2018-12-13 5

വാഹനാപകടങ്ങളിൽ ഒന്നാമത് എറണാകുളം; മരണത്തിൽ തിരുവനന്തപുരവും

റോഡുകളില്‍ ദിവസം ശരാശരി 11 പേരുടെ ജീവനാണ് പൊലിയുന്നത്

വാഹനാപകടങ്ങളില്‍ മുന്നില്‍ എറണാകുളവും മരണത്തില്‍ തിരുവനന്തപുരവുമാണ് ഒന്നാമത്. സംസ്ഥാനത്ത് എട്ടുമാസത്തിനിടെ 25,628 വാഹനാപകടങ്ങളില്‍ 2632 പേര്‍ മരിച്ചെന്ന് പോലീസിന്റെ കണക്ക്. റോഡുകളില്‍ ദിവസം ശരാശരി 11 പേരുടെ ജീവനാണ് പൊലിയുന്നത്. വാഹനാപകടങ്ങളുടെ എണ്ണത്തില്‍ മെട്രോ നഗരമായ കൊച്ചിയാണ് മുന്നില്‍. മരണത്തില്‍ തിരുവനന്തപുരവും.
എട്ടുമാസത്തിനുള്ളില്‍ എറണാകുളം ജില്ലയില്‍ 3707 അപകടങ്ങളാണുണ്ടായത്.
1448 എണ്ണം സിറ്റിയിലും 2259 എണ്ണം റൂറലിലും. രണ്ടിലുമായി 292 പേര്‍ മരിച്ചു. തിരുവനന്തപുരം സിറ്റിയില്‍ 123 റൂറലില്‍ 213 എന്നിങ്ങനെ ആകെ 336 പേരാണ് ജില്ലയില്‍ വാഹനാപകടങ്ങളില്‍ മരിച്ചത്. ഇവിടെ 3664 അപകടങ്ങള്‍ നടന്നു. അപകടങ്ങളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്താണ് തിരുവനന്തപുരം.
അപകടങ്ങള്‍ വരുത്തുന്നതില്‍ ഇരുചക്രവാഹനങ്ങളും സ്വകാര്യ ബസുകളുമാണ് മുന്നില്‍.
പത്തുവര്‍ഷത്തിനിടെ 55,217 സ്വകാര്യ ബസുകളുണ്ടാക്കിയ അപകടങ്ങളില്‍ 7293 പേര്‍ മരിച്ചു. മത്സരയോട്ടമാണ് പ്രധാനമായും അപകടങ്ങള്‍ക്ക് കാരണം. കെ.എസ്.ആര്‍.ടി.സി. ബസുകളും ഒട്ടും പിന്നിലല്ല. 15,226 അപകടങ്ങളില്‍ 2635 പേരാണ് മരിച്ചത്.
അശ്രദ്ധമായി വാഹനം ഓടിക്കുന്നവരുടെ എണ്ണവും കൂടുകയാണെന്ന് ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിയെടുത്ത കണക്കുകളിലെ വര്‍ധന സൂചിപ്പിക്കുന്നു. വാഹനാപകടങ്ങളും മരണവും കുറഞ്ഞ ജില്ല വയനാടാണ്.
388 അപകടങ്ങളും 32 മരണവുമാണ് വയനാട്ടിലുണ്ടായത്.
രാത്രിയാണ് വാഹനാപകടങ്ങള്‍ കൂടുതലെന്നാണ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്ക്) അധികൃതര്‍ പറയുന്നത്. 10 മുതല്‍ 15 ശതമാനം വാഹനങ്ങളേ രാത്രിയില്‍ സഞ്ചരിക്കുന്നുള്ളൂ. എന്നാല്‍, ഇവയുണ്ടാക്കുന്ന അപകടങ്ങളുടെ തോത് 25 ശതമാനത്തോളം വരുമെന്നാണ് പഠനങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. വാഹനങ്ങളുടെ പെരുപ്പത്തിനൊപ്പം വീതിയേറിയ റോഡുണ്ടാക്കാന്‍ കഴിയുന്നില്ല.
ബോധവത്കരണം അടക്കമുള്ള പല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അപകടങ്ങളുടെ എണ്ണം കുറയ്ക്കാനാകുന്നില്ല.
കോഴിക്കോട് ജില്ലയിൽ 1942 അപകടകളിലായി 226 പേര് മരിച്ചു. കൊല്ലം ജില്ലയിൽ 2238 അപകടങ്ങളിലായി 269 പേരും,തൃശ്ശൂരിൽ 2856 അപകടങ്ങളിലായി 266 പേരും മരിച്ചു.
കണ്ണൂരിൽ 1353 അപകടങ്ങളിലായി 148പേരും മരിച്ചു.
യുവാക്കളുടെ ചീറി പാഞ്ഞുള്ള ഓട്ടം അപകടകാരം വിധത്തിൽ വർധിക്കുന്നു.
സ്വകാര്യ വാഹനങ്ങളുടെ അമിത വേഗതയും കൂടുന്നു. ബസുകൾക്ക് വേഗപൂട്ട് നിയമപരമായി ഇട്ടെങ്കിലും പലരും അതിൽ അലംഭാവം കാണിക്കുന്നു. ബസുകളുടെ അമിത വേഗത റോഡുകളിൽ പൊലിയുന്ന ജീവന്റെ എണ്ണം കൂട്ടുന്നു. ട്രിപ്പെർ ലോറിയുടെ അമിത വേഗതയും ഇതിനു കാരണമാകുന്നു.
പല ബസുകളിലെ ഡ്രൈവറുമാരും മൊബൈലില്‍ സംസാരിച്ചും നിയമങ്ങള്‍ പാലിക്കാതെയുമാണ് വാഹനമോടിക്കുന്നത്. അനധികൃതമായ പാർക്കിങ്ങുകളും, അശ്രദ്

Free Traffic Exchange