7.3 ലക്ഷം പ്രവർത്തകരെ വിളിച്ച് രാഹുൽ; മുഖ്യമന്ത്രി ആരാകണം?
ആരായിരിക്കേണം മുഖ്യമന്ത്രി. നിങ്ങള്‍ നിര്‍ദേശിക്കുന്ന പേരുകള്‍ അറിയുന്ന ആള്‍ ഞാന്‍ മാത്രമായിരിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു
കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിര്‍ണയിക്കാന്‍ ഫോണിലൂടെ വോട്ടെടുപ്പ് നടത്തി രാഹുല്‍ ഗാന്ധി.
ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ശരിയായ പള്‍സറിയാന്‍ വേണ്ടിയാണ് താഴേക്കിടയിലേക്ക് ഇറങ്ങി ചെന്നു കൊണ്ട് ഇത്തരമൊരു കമ്പ്യൂട്ടറൈസ്ഡ് ഓഡിയോ കോൾ പദ്ധതി രാഹുല്‍ ഗാന്ധി ആവിഷ്‌കരിച്ചത്.കഴിഞ്ഞ ദിവസം ചത്തീസ്ഗഢിലെയും രാജസ്ഥാനിലെയും മധ്യപ്രദേശിലെയും 7.3 ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷ ഫോണ്‍ സന്ദേശം ലഭിക്കുന്നത്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിനുവേണ്ടി പ്രയത്‌നിച്ച പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യവും അനുമോദനവും അര്‍പ്പിക്കുന്ന സന്ദേശത്തില്‍ ഒരു പ്രധാന ചോദ്യമാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. ആരായിരിക്കണം മുഖ്യമന്ത്രി.
മുഖ്യമന്ത്രി ആരാകണം എന്ന് ഒരു പേര് മാത്രം നിര്‍ദേശിക്കുക എന്നും സന്ദേശത്തില്‍ പറയുന്നു.
നിങ്ങള്‍ നിര്‍ദേശിക്കുന്ന പേരുകള്‍ അറിയുന്ന ആള്‍ ഞാന്‍(രാഹുല്‍ ഗാന്ധി) മാത്രമായിരിക്കുമെന്നും പാര്‍ട്ടിയിലെ മറ്റാരും ഇതറിയില്ലെന്നും ബീപ് ശബ്ദത്തിനു ശേഷം സംസാരിക്കൂ എന്നും സന്ദേശത്തില്‍ പറയുന്നു. ഈ കമ്പ്യൂട്ടറൈസ്ഡ് ഓഡിയോ കോളിലൂടെ ലഭിക്കുന്ന ഡേറ്റ അനുസരിച്ചായിരിക്കും രാഹുലിന്റെ തീരുമാനം.
"ഇതിനു വേണ്ടിയാണ് തങ്ങളിത്രയും കാലം കാത്തിരുന്നത്. ഇതാണ് പുതിയ കോണ്‍ഗ്രസ്സ്. ആദ്യം അടിത്തട്ടിലെ പ്രവര്‍ത്തകരെ കേള്‍ക്കുക എന്നതാണ് പുതിയ കോണ്‍ഗ്രസ്സിന്റെ നിലപാട്" എന്ന് ഉന്നത കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ പറയുന്നു.
എംഎല്‍എമാര്‍ക്കിടയില്‍ മുഖ്യമന്ത്രിയെ നിയോഗിക്കുന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടര്‍ന്നാണ് തീരുമാനം പാര്‍ട്ടി രാഹുലിന് വിട്ടത്.
രാഹുല്‍ തീര്‍ത്തും ജനാധിപത്യ രീതിയില്‍ അടിത്തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരിലേക്ക് ഇറങ്ങി ചെന്ന് കൊണ്ടുള്ള തീരുമാനം കൈക്കൊള്ളുകയുമായിരുന്നു.
രാജസ്ഥാനില്‍ മൂന്നില്‍ രണ്ട് വിഭാഗം പുതിയ എംഎല്‍എമാരും സച്ചിന്‍ പൈലറ്റിന്റെ പേരാണ് നിര്‍ദേശിച്ചത്. മറ്റുള്ളവര്‍ അശോക് ഗേലോട്ട് മുഖ്യമന്ത്രിയാവണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
ചത്തീസ്ഗഢില്‍ നിരവധി പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടത്.
ഭൂപേഷ് ബാഗേല്‍, ടി എസ് സിങ് ഡിയോ, തംരധവാജ് സാഹു എന്നീ പേരുകളാണ് പൊതുവേ ഉയര്‍ന്നു കേൾ ക്കുന്നത്.സാധാരണഗതിയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിക്കുക. എന്നാല്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ജനപ്രതിനിധികളുടെ നിര്‍ദേശങ്ങളില്‍ ഏകോപനമുണ്ടാകത്തതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം.