mohanlal and pranav mohanla movie teaser will release same day
മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന ലൂസിഫറിന്റെ ടീസര്‍ വ്യാഴാഴ്ച രാവിലെ പുറത്തുവിടും. അത് പിന്നാലെ വൈകിട്ട് പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസറുമെത്തുമെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ടീസര്‍ റിലീസ് റിപ്പോര്‍ട്ട് വൈറലായിക്കഴിഞ്ഞിട്ടുണ്ട്.