Economist Surjit Bhalla resigns from PM's economic advisory council
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് പുറകേ മറ്റൊരു രാജി കൂടി. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ നിന്നും പ്രുമഖ സാമ്പത്തിക വിദഗ്ധനായ സുര്‍ജിത് ബല്ലയാണ് രാജിവച്ചത്. പ്രധാനമന്ത്രിയുടെ ഇക്കണോമിക് അഡൈ്വസറി കൗണ്‍സില്‍ പാര്‍ട് ടൈം അംഗമായ സുര്‍ജിത് ബല്ല ഡിസബര്‍ ഒന്നിന് രാജിവച്ചതായി ട്വിറ്ററീലുടെയാണ് അറിയിച്ചത്. ഭല്ലയുടെ രാജി പ്രധാനമന്ത്രി അംഗീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.