ശബരിമലയില്‍ പ്രശ്‌നങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി. സമാധാനപരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ആര്‍ക്കുംപോയി ദര്‍ശനം നടത്താവുന്ന സാഹചര്യമാണെന്നും ഹൈക്കോടതി പറഞ്ഞു. ഇത് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. ചാലക്കുടി സ്വദേശികളായ ബിപിന്‍, ദിപിന്‍, അഖില്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.