ശബരിമലയില്‍ സമവായത്തിന് സര്‍ക്കാര്‍
മണ്ഡല-മകരവിളക്ക് കാലം പ്രക്ഷുബ്ധമാകുന്നത് തടയുകയാണ് ലക്ഷ്യം.
നാളത്തെ കോടതി നടപടികൾ നോക്കിയ ശേഷമായിരിക്കും അന്തിമ തീരുമാനം. ഒരു ചര്‍ച്ചയും ഇല്ലെന്നാണ് ഇതു വരെ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നത്. എന്നാല്‍ ചര്‍ച്ചയെ കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സമവായത്തിന്‍റെ സാധ്യതകള്‍ ആരായുകയാണ് സര്‍ക്കാര്‍. കോടതി വിധി നടപ്പിലാക്കാന്‍ സമവായം ഉണ്ടാക്കുകയാണ് ലക്ഷ്യം. ശബരിമല മണ്ഡലകാലം പ്രക്ഷുബ്ദമാകുന്നത് സര്‍ക്കാരിന് ശോഭനമാകില്ലെന്നാണ് വിലയിരുത്തല്‍. കോടതിയിലെ നാളത്തെ നടപടി ക്രമങ്ങള്‍ക്ക് ശേഷമായിരിക്കും യോഗത്തെ കുറിച്ച് തീരുമാനിക്കുക. നേരത്തേ തന്ത്രി, രാജ കുടുംബാംഗങ്ങളെ യോഗത്തിന് വിളിച്ചിരുന്നെങ്കിലും ചര്‍ച്ച നടന്നിരുന്നില്ല. ഇനി രാഷ്ട്രീയ പാര്‍ട്ടികളെ ഔദ്യോഗികമായി വിളിച്ചുകൊണ്ട് വിഷയം എങ്ങനെ പരിഹരിക്കാമെന്ന് ആലിചിക്കുകയാണ്. സര്‍വ്വകക്ഷിയോഗം വിളിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ പദ്മകുമാര്‍ പറഞ്ഞു. ഇതിന് മുന്‍കൈ എടുക്കുന്നവരെ അഭിനന്ദിക്കുകയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു പിടിവാശിയും പിടിക്കുന്നില്ല. സുപ്രീംകോടതി വിധി നടപ്പിലാക്കുക മാത്രമാണ് സര്‍ക്ാരെന്നും നേരത്തേ അറിയിച്ചിരുന്നുവെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു