ചൈനയുടെ കൊലയാളി ഡ്രോൺ ലോകത്തിന് ഭീഷണി
സി എച്ച് 5 എന്ന കില്ലർ ഡ്രോണിനെ അവതരിപ്പിച്ച് ചൈന ലോകത്തെ വിറപ്പിച്ചിരിക്കുകയാണ്
ചൈന പുറത്ത് വിട്ട വീഡിയോ ആണ് ഇപ്പോൾ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. 16 മിസൈലുകള്‍ വഹിക്കാൻ ശേഷിയുള്ളതാണു ചൈനയുടെ ചാരവിമാനം . 6,000 മീറ്റര്‍ ഉയരത്തില്‍ നിന്നു പോലും ലക്ഷ്യം ഭേദിക്കാന്‍ ശേഷിയുള്ള ഡ്രോണുകളെ ചൈന അവതരിപ്പിച്ചത് ലോകം ഞെട്ടലോടെയാണ് കാണുന്നത് . ഭൂമിയില്‍ ചലിക്കുന്നതും അല്ലാത്തതുമായ ലക്ഷ്യങ്ങളെ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൊലയാളി ഡ്രോണുകളുടെ പിന്നിലെ ലക്ഷ്യം എന്തെന്ന് ചൈന പുറത്തുവിട്ടിട്ടില്ല. ചൈന അക്കാദമി ഓഫ് എയ്‌റോസ്പേസ് എയ്‌റോഡൈനാമിക്സാണ് ഈ കൊലയാളി ഡ്രോണ്‍ നിര്‍മിച്ചത്.ചൈന പുറത്തുവിട്ട വിഡിയോയിലാണ് സിഎച്ച് 5 എന്ന് പേരിട്ടിരിക്കുന്ന് ഈ കില്ലര്‍ ഡ്രോണിന്റെ വിവരങ്ങളുള്ളത്.ചൈനീസ് ഔദ്യോഗിക മാധ്യമമായ പീപ്പിള്‍സ് ഡെയ്ലിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മെയ് മാസത്തില്‍ ടിബറ്റന്‍ പ്രദേശത്തു നിന്നാണ് പരീക്ഷണ പറക്കല്‍ നടത്തിയതെന്നും വിഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 3500 മീറ്റര്‍(11482 അടി) ഉയരത്തിലുള്ള വിമാനത്താവളത്തില്‍ നിന്നാണ് സിഎച്ച് 5 ഡ്രോണ്‍ പറന്നുയര്‍ന്നത്.ചൈനയിലെ സുഹായില്‍ നടക്കാനിരിക്കുന്ന വമ്പൻ എയര്‍ഷോക്ക് മുന്നോടിയായാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. നവംബര്‍ ആറ് മുതല്‍ 11 വരെയാണ് എയര്‍ഷോ നടക്കുക.