INS Arihant Completes India's Nuclear Triad

2018-11-07 1

ഐ.എന്‍.എസ് അരിഹന്ത് : നിരീക്ഷണയാത്രവിജയകരം


ഇന്ത്യയുടെ ആണവശക്തിയാകാൻ ഐ.എന്‍.എസ് അരിഹന്ത് : നിരീക്ഷണയാത്രവിജയകരം

ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച ആദ്യത്തെ ആണവ അന്തര്‍വാഹിനിയായ ഐ. എന്‍. എസ് അരിഹന്ത് നിരീക്ഷണയാത്ര വിജയകരമായി പൂര്‍ത്തിയാക്കി.ആണവ പോര്‍മുനയുള്ള ബാലിസ്റ്റിക് മിസൈലുകളുമായി,പുറംലോകം കാണാതെ മാസങ്ങളോളം സമുദ്രത്തില്‍ മുങ്ങിക്കിടുക്കന്ന കപ്പലിന്റെ പ്രവര്‍ത്തനം, ആണവ റിയാക്ടറില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ടാണ്.ഐ.എന്‍.എസ് അരിഹന്ത് ഇന്ത്യയുടെ ആണവശക്തിക്ക് തെളിവാണെന്നും ആണവ പ്രതിരോധമാണ് സാഹചര്യം ആവശ്യപ്പെടുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അരിഹന്തിന്റെ വരവോടെ നാം രാജ്യസുരക്ഷയില്‍ വലിയൊരു മുന്നേറ്റം നടത്തിയിരിക്കുന്നു. ശത്രുക്കള്‍ക്ക് ഇതൊരു തുറന്ന വെല്ലുവിളിയാണ്. ശത്രുവിന്റെ അന്തകന്‍ എന്നര്‍ത്ഥമുള്ള അരിഹന്ത് 130കോടി ജനങ്ങളുടെ സംരക്ഷണവും മേഖലയില്‍ സമാധാനവും ഉറപ്പാക്കും. ഐ.എന്‍.എസ് അരിഹന്ത് ആദ്യ നിരീക്ഷണ പരീക്ഷണം (ഡിറ്ററന്റ് പട്രോളിംഗ്) പൂര്‍ത്തിയാക്കിയ ശേഷം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഐ.എന്‍.എസ് അരിഹന്തിന്റെ വരവോടെ ആണവമുങ്ങിക്കപ്പലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചു.അമേരിക്ക, റഷ്യ, ഫ്രാന്‍സ്‌, ചൈന, ബ്രിട്ടണ്‍ എന്നിവയാണു മറ്റു രാജ്യങ്ങള്‍. കരയില്‍നിന്നും കടലില്‍നിന്നും വായുവില്‍നിന്നും അണ്വായുധം പ്രയോഗിക്കാനുള്ള ത്രിതല ശേഷിയാണ്‌ ഇന്ത്യ കൈവരിച്ചത്‌ . ഇതിൽ 100 സേനാംഗങ്ങളെ വഹിക്കാനും കഴിയും . കടലില്‍ നിന്നു കരയിലേക്കു ബാലിസ്‌റ്റിക്‌ മിസൈലുകള്‍ തൊടുക്കാമെന്നതും അരിഹന്തിന്റെ പ്രത്യേകതയാണ്‌. ശത്രുരാജ്യങ്ങളുടെ നിരീക്ഷണ സംവിധാനങ്ങള്‍ക്കു പിടികൊടുക്കാതെ ഏറെ നേരം മറഞ്ഞിരിക്കാനും കഴിയും. 2014 ഡിസംബറില്‍ അരിഹന്തിന്റെ ആദ്യപരീക്ഷണങ്ങള്‍ തുടക്കമായി. ഒടുവില്‍ ഇന്നലെയാണു പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയത്‌.നിരീക്ഷണ യാത്ര പൂര്‍ത്തിയാക്കിയവരെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും അഭിനന്ദിച്ചു.


Free Traffic Exchange