ദുബായ് വിമാനത്താവളത്തിന് ലോക റെക്കോര്‍ഡ്
ഏറ്റവുമധികം യാത്രക്കാര്‍ ആശ്രയിക്കുന്ന വിമാനത്താവളമാണ് ദുബായ് വിമാനത്താവളം
ലോകത്ത് ഏറ്റവുമധികം യാത്രക്കാര്‍ ആശ്രയിക്കുന്ന വിമാനത്താവളമെന്ന ലോക റെക്കോര്‍ഡ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വന്തം.
സ്വന്തം പേരിലുണ്ടായിരുന്ന ലോക റെക്കോര്‍ഡ് തന്നെയാണ് കൂടുതല്‍ യാത്രക്കാരുടെ സാന്നിദ്ധ്യം കൊണ്ട് ദുബായ് തിരുത്തിക്കുറിച്ചത്. സെപ്‍തംബറില്‍ 83.7 ലക്ഷം യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തില്‍ വന്നിറങ്ങിയതും ഇവിടെ വഴി മറ്റ് സ്ഥലങ്ങളിലേക്ക് പോയതും. ഓഗസ്റ്റില്‍ ഇത് 82.3 ലക്ഷമായിരുന്നു.തുടര്‍ച്ചയായി മൂന്ന് മാസങ്ങളില്‍ 80 ലക്ഷത്തിലധികം യാത്രക്കാരന്‍ ആശ്രയിച്ച വിമാനത്താവളവും ലോകത്ത് ദുബായ് മാത്രമാണ്. ഒരു വര്‍ഷത്തെ ശരാശരി കണക്കെടുത്താല്‍ 75 ലക്ഷമാണിത്. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഓരോ മാസവും സ്വന്തം റെക്കോര്‍ഡ് തന്നെ തിരുത്തിക്കുറിക്കുകയാണിപ്പോള്‍. തൊട്ടുപിന്നിലുള്ള ലണ്ടന്‍ ഹീത്രൂ വിമാനത്താവളം വഴി പ്രതിമാസം ശരാശരി 62.9 ലക്ഷം യാത്രക്കാരാണ് യാത്ര ചെയ്യുന്നത്. ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഏറ്റവുമധികം പേര്‍ സഞ്ചരിച്ചത് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നു തിരിച്ചുമാണ്.
ആകെയുള്ള 83.7 ലക്ഷത്തില്‍ 10.12 ലക്ഷം പേരുടെയും യാത്ര ഇന്ത്യയിലേക്കോ അല്ലെങ്കില്‍ ഇന്ത്യയില്‍ നിന്നോ ആയിരിക്കുന്നു. രണ്ടാം സ്ഥാനം സൗദി അറേബ്യയും മൂന്നാം സ്ഥാനം യു.കെയുമാണ്. അമേരിക്കയും ചൈനയുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.