മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസ് സീസൺ 1 അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ജൂൺ 24 ന് ആഘോഷപൂർവ്വം ആരംഭിച്ച ഷോ ഇപ്പോൾ 100 ദിവസം പിന്നിട്ട് തിരശീല വീഴാൻ പോകുകയാണ്. ഏറെ ആശയ കുഴപ്പങ്ങളോടെ ആരംഭിച്ച ബിഗ് ബോസ് തുടക്കത്തിൽ ഏറെ വിവാദങ്ങളും വ്യാജ പ്രചരണങ്ങളും വേട്ടയാടിയിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾക്ക് അൽപ്പായുസ് മാത്രമായിരുന്നു.