അപ്പോസ്തലീക കൊട്ടാരത്തിന്റെ സുരക്ഷ ഉൾപ്പടെ ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാർപ്പാപ്പയുടെ സുരക്ഷയ്ക്ക്
തങ്ങളുടെ തന്നെ ജീവൻ പകരം വെയ്ക്കാൻ തയ്യാറായി ഇറങ്ങിയ , വത്തിക്കാൻ നഗരത്തിന്റെ യഥാർത്ഥ സേനയാണ് സ്വിസ്സ് ഗാർഡ്
ജൂലിയസ് രണ്ടാമൻ മാർപ്പാപ്പയുടെ കീഴിൽ 1506 ൽ സ്ഥാപിക്കപ്പെട്ട പൊന്തിഫിക്കൽ സ്വിസ് ഗാർഡ് , തുടർച്ചയായ പ്രവർത്തനത്തിലെ ഏറ്റവും പഴക്കം ചെന്ന സയനീക യൂണിറ്റുകളിൽ ഒന്നാണ്
വസ്ത്രധാരണത്തിൽ നീല, ചുവപ്പ്, ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങൾ പ്രത്യക്ഷപെടുന്നു. മാർപ്പാപ്പയ്ക്ക് ആധുനീക സുരക്ഷ ഒരുക്കുന്ന അംഗ രക്ഷാകർ ഉണ്ടെങ്കിലും
ഹാലേർഡ് പോലുള്ള പരമ്പരാഗത ആയുദ്ധങ്ങൾ കൂടാതെ ആധുനീക തോക്കുകളും സ്വിസ് ഗാർഡ് സജീകരിച്ചിരിക്കുന്നു .
1981 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയ്ക്ക് നേരെ ഉണ്ടായ വധശ്രമത്തിന് ശേഷം , ഗാർഡിനെ നയിക്കുന്ന വക്താക്കൾക്ക് ശക്തമായ പ്രാധാന്യം കൈവന്നിട്ടുണ്ട്.
നിരായുധപരമായ പോരാട്ടങ്ങളിലും ചെറു ആയുദ്ധ പരിശീലനത്തിലും പ്രാവീണ്യം നേടിയവരാണ് സ്വിസ് ഗാർഡ് .
സ്വിസ് ആർമഡ് ഫോഴ്‌സിൽ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ 19 നും 30 നും ഇടയ്ക്ക് പ്രായമുള്ള അവിവാഹിതരായ കത്തോലിക്കാ പുരുഷന്മാർക്ക് മത്രമേ സ്വിസ് ഗാർഡിൽ ചേരാൻ സാധിക്കു...