സിനിമാ-കായിക-കലാ-സാംസ്‌കാരിക മേഖലയില്‍നിന്നുള്ള പ്രശസ്തരെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അണിനിരത്താന്‍ ബിജെപി തയ്യാറെടുക്കുന്നു.
സിനിമാ താരങ്ങളായ മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, സണ്ണി ഡിയോള്‍, മാധുരി ദീക്ഷിത്, ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് തുടങ്ങിയവരെ 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ അണിനിരത്താനാണ് ബിജെപി തയ്യാറെടുക്കുന്നത് .സിനിമാ-കായിക-കലാ-സാംസ്‌കാരിക മേഖലയില്‍നിന്നുള്ള എഴുപതോളം പ്രമുഖരെ സ്ഥാനാര്‍ഥികളാക്കാനാണ് ആലോചിക്കുന്നതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരത്തുനിന്ന് മോഹന്‍ലാല്‍, ന്യൂഡല്‍ഹിയില്‍നിന്ന് അക്ഷയ് കുമാര്‍, മുംബൈയില്‍നിന്ന് മാധുരി ദീക്ഷിത്, ഗുര്‍ദാസ്പുറില്‍നിന്ന് സണ്ണി ഡിയോളിനെയും ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനുള്ള സാധ്യതയാണ് പാര്‍ട്ടി പരിശോധിക്കുന്നത്.