World's smallest mother Stacey Herald died

2018-09-18 20

ലോകത്തിലേക്ക് വച്ച് ഏറ്റവും പൊക്കം കുറഞ്ഞ അമ്മ ഇനി ഓര്‍മ്മ
മൂന്ന് മക്കളുടെ അമ്മയാണ് സ്റ്റെസി

രണ്ടടി നാലിഞ്ച് പൊക്കമുണ്ടായിരുന്ന സ്റ്റെസി ഹെറാള്‍ഡ് എന്ന നാല്‍പ്പത്തിനാലുകാരിയാണ് ലോകത്തോട് വിട പറഞ്ഞത്. അപൂർവ രോഗം പിടിപ്പെട്ട് വളര്‍ച്ച മുരടിച്ച സ്റ്റെസിയോട് ഗർഭിണിയാകരുതെന്നായിരുന്നു ഡോക്ടർമാരുടെ നിര്‍ദ്ദേശം. പക്ഷേ 3 കുഞ്ഞുങ്ങൾക്കാണ് സ്റ്റെസി ജന്മം നൽകിയത് . കെന്‍റുക്കി സ്വദേശിയായ ഹെറാള്‍ഡ് ആണ് ഭര്‍ത്താവ്.
ജന്മനാ ഒസ്റ്റേജെനിസിസ് ഇംപെർഫെക്ട് എന്ന ജനിതക രോഗം ബാധിച്ചതാണ് സ്റ്റെസിയുടെ വളര്‍ച്ച മുരടിക്കൻ ഇടയായത്. അതു കൊണ്ട് വലിപ്പമില്ലാത്ത ശ്വാസകേശവും ബലമില്ലാത്ത എല്ലുകളുമായിരുന്നു സ്റ്റെസിക്കുണ്ടായിരുന്നത്. ഇത് കാരണം ഗർഭിണിയായാൽ ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് വലുതാകുന്തോറും അവർക്ക് അത് താങ്ങാനാകില്ലെന്നും ശ്വാസകേശത്തെയും ഹൃദയത്തെയും ബാധിക്കുമെന്നും ഡോക്ടന്മാർ പറഞ്ഞിരുന്നു.പക്ഷേ സ്റ്റെസി മൂന്നുവട്ടം ഗര്‍ഭിണിയാകുകയും മൂന്നുകുട്ടികളെയും പ്രസവിച്ച്‌ വളര്‍ത്തുകയും ചെയ്ത് ലോകത്തെതന്നെ ഞെട്ടിച്ചു. ഈ മുന്ന് കുട്ടികളിൽ ആദ്യത്തെ രണ്ട് കുട്ടികൾക്കും സ്റ്റെസിയെ പോലെ വളർച്ചാമുരടിപ്പുണ്ട്. കറ്റേരി (11) മഖ്യ (10) മലാച്ചി (8) എന്നീ മൂന്ന് മക്കളുടെ അമ്മയായായ സ്റ്റെസിയെ 2011ൽ കെന്‍റുക്കി മിസ്സ്‌ വീല്‍ചെയറായും തെരഞ്ഞെടുത്തിരുന്നു