Tamil Nadu: Groom gets five litres of petrol from friends as a 'wedding gift'

2018-09-18 0

സുഹൃത്തിന് “വിലപിടിച്ച” വിവാഹ സമ്മാനവുമായി യുവാക്കള്‍
പെട്രോളാണ് സമ്മാനമായി നല്‍കിയത്

വിവാഹിതനായ സുഹൃത്തിന് നല്‍കാന്‍ "വിലപിടിച്ച"സ്‌നേഹസമ്മാനവുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍.പെട്രോള്‍ വില 85 കടന്നതോടെയാണ് ഗൂഡല്ലൂര് നടന്ന വിവാഹത്തില്‍ വേറിട്ട സമ്മാനവുമായി യുവാക്കള്‍ എത്തിയത്.വിവാഹപ്പന്തലിലെത്തി വരന്റെ സുഹൃത്തുക്കള്‍ സംഘമായാണ് അഞ്ചു ലിറ്ററിന്റെ ക്യാനില്‍ പെട്രോള്‍ സമ്മാനിച്ചത് . പെട്രോള്‍ സമ്മാനം നല്‍കിയത് വിവാഹപന്തലിലാകെ ചിരിയുണര്‍ത്തി. സുഹൃത്തുക്കള്‍ സമ്മാനം നല്‍കുന്നതിന്റെ വീഡിയോയും പുറത്തു വിട്ടു. 39 സെക്കന്റ് നീളുന്ന വീഡിയോയാണ് പുറത്ത് വിട്ടത് . പണമോ സമ്മാനങ്ങളോ വിവാഹത്തിനു നല്‍കുന്നത് തുടര്‍ന്നു വരുന്നിടത്താണ് ഇത്തരമൊരു സമ്മാനവുമായി കൂട്ടുകാരെത്തിയത്.