ലോകാവസാന സൂചനയുമായി ചുവന്ന പശു
ജറുസലേമിലാണ് ചുവന്ന പശുക്കുട്ടിയുടെ ജനനം
ലോകാവസാനത്തിന്‍റെ സൂചനയായി ജറുസലേമിൽചുവന്ന പശുക്കുട്ടി ജനിച്ചുവെന്ന വാദവുമായി മതപുരോഹിതര്‍.ജറുസലേമിൽ ആഗസ്ത് 28 നാണ് ചുവപ്പ് നിറത്തിലളള പശുക്കുട്ടി ജനിക്കുന്നത്. കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങള്‍ക്കിടെ ഇസ്രായേലില്‍ ഒട്ടേറെ ചുവന്ന പശുക്കുട്ടികള്‍ ജനിച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ ഒന്നുപോലും പൂര്‍ണമായും ചുവപ്പല്ലെന്നാണ് കണ്ടെത്തിയത്. നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഇത്തരത്തിലൊരു പശുക്കുട്ടി ജനിക്കുന്നതെന്നും ഇത് ലോകാവസാനത്തിന്‍റെ സൂചനയെന്നാണെന്നുമാണ് മതപുരോഹിതര്‍ വാദിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ ജനിച്ച പശുക്കുട്ടി പൂര്‍ണമായും ചുവപ്പ് തന്നെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും രണ്ടായിരം വര്‍ഷത്തിനിടെ ഇത്തരം ഒരു സമ്പൂര്‍ണ ചുവന്ന പശു ജനിച്ചാല്‍, അത് ലോകാവസാനത്തിന്റെ സൂചനയാണെന്നുമാണ് ഇൗ പുരോഹിതര്‍ വാദിക്കുന്നത്.