The European Union's New Copyrights Act was set to change the Internet usage culture.

2018-09-15 0

ഇന്റര്‍നെറ്റ് ഉപയോഗം മാറ്റാനൊരുങ്ങി പുതിയ പകര്‍പ്പാവകാശ നിയമം


ഇന്റര്‍നെറ്റ് ഉപയോഗ സംസ്‌കാരത്തിന് അടിമുടി മാറ്റമിടാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്റെ പുതിയ പകര്‍പ്പാവകാശ നിയമം.


പകര്‍പ്പാവകാശമുള്ള ഉള്ളടക്കങ്ങള്‍ അപ് ലോഡ് ചെയ്യുന്നതില്‍ നിന്നു ഉപയോക്താക്കളെ വിലക്കുവാന്‍ ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള കമ്പനികളെ ശക്തമായി നിര്‍ദ്ദേശിക്കുന്ന പുതിയ പകര്‍പ്പാവകാശ നിയമത്തിനാണ് യൂറോപ്പ് അംഗീകാരം നല്‍കിയിരിക്കുന്നത്.എഴുത്തുകാര്‍, കലാകാരന്മാര്‍, പ്രസാധകര്‍ ഉള്‍പ്പടെയുള്ള ഉള്ളടക്ക ഉടമകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന നിയമമാണിത്.ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള വന്‍കിട കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാണ് പുതിയ നിയമം. ഇതോടെ വ്യക്തിവിവരങ്ങളും ആക്ഷേപകരമായ ഉള്ളടക്കങ്ങളും കൈകാര്യം ചെയ്യുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ അധികൃതരുടെ കര്‍ശന നിരീക്ഷണം ഈ കമ്പനികള്‍ക്ക് മേല്‍ ഉണ്ടാവും.

യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച ഈ നിയമത്തിന് യൂറോപ്യന്‍ കമ്മീഷന്റേയും യൂറോപ്യൻ യൂണിയന്‍ അംഗ രാജ്യങ്ങളുടേയും കൂടി ലഭിക്കേണ്ടതുണ്ട്.


എന്നാല്‍ ഈ നിയമം ഇന്റര്‍നെറ്റിലൂടെയുള്ള തമാശകള്‍ക്ക് അന്ത്യം കുറിക്കുമെന്നും ഗൂഗിള്‍ ന്യൂസ് പോലുള്ളവ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടാക്കുമെന്നുമുള്ള വിമര്‍ശനവുമുണ്ട്.ഇതോടെ യൂട്യൂബ് വീഡിയോകളടക്കം പകര്‍പ്പാവകാശനിയമത്തിന്റെ പരിധിയില്‍ വരും. ടെക്ക് കമ്പനികളെല്ലാം പകര്‍പ്പാവകാശമുള്ള ഉള്ളടക്കത്തെ വേര്‍തിരിക്കുന്നതിനായുള്ള ഫില്‍റ്ററുകള്‍ വികസിപ്പിക്കേണ്ടതായി വരും.

Free Traffic Exchange