വാദിയും പ്രതിയും ഇനി കോടതിയിൽ വരണ്ട; ഇന്റര്‍നെറ്റ് കോടതി പ്രവര്‍ത്തനം തുടങ്ങി
വാദിയും പ്രതിയും ഇനി ന്യായാധിപനു മുന്നില്‍ നേരിട്ട് ഹാജരാകേണ്ടതില്ല.ചൈനയില്‍ പുതിയ ഇന്റര്‍നെറ്റ് കോടതി പ്രവര്‍ത്തനം തുടങ്ങി
വാദിയും പ്രതിയും ന്യായാധിപനു മുന്നില്‍ നേരിട്ട് ഹാജരാകേണ്ടതില്ല എന്നതാണ് കോടതിയുടെ പ്രത്യേകത.
രാജ്യത്തെ മൂന്നാമത്തെ ഇന്‍റര്‍നെറ്റ് കോടതിയാണ് ചൈന തലസ്ഥാനമായ ബീജിങ്ങില്‍ പ്രവര്‍ത്തനം തുടങ്ങിയത്. വാദിയും പ്രതിയുമെല്ലാം ഓണ്‍ലൈനില്‍ ഹാജറായാല്‍ മതിയെന്നതാണ് കോടതിയുടെ പ്രത്യേകത.
ഓണ്‍ലൈന്‍ ഷോപ്പിങ്ങുമായി ബന്ധപ്പെട്ട കേസാണ് കോടതി ആദ്യം പരിഗണിക്കുന്നത്
തെളിവുകള്‍ ഹാജരാക്കാനുള്ള ,സൗകര്യവും ഓൺലൈൻ ആയി തന്നെ ഒരുക്കിയിട്ടുണ്ട് .കേസിലെ കക്ഷികള്‍ ഓണ്‍ലൈനില്‍ ഹാജരായില്ലെങ്കില്‍ സമന്‍സ് നിഷേധിച്ചതായി പരിഗണിക്കും.പുതുതായി തുടങ്ങിയ കോടതിയില്‍ നിലവില്‍ 38 ന്യായാധിപരാണ് ഉള്ളത്. പത്ത് വര്‍ഷമെങ്കിലും പരിചയ സമ്പത്തുള്ളവരാണ് എല്ലാവരും. വിധിയില്‍ അതൃപ്തിയുള്ളവര്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കുന്നതിനും തടസമില്ല.