Spider weaved web inside the ear

2018-09-11 1

ചെ​വി​ക്കു​ള്ളി​ൽ ചി​ല​ന്തി വ​ല

​ദീർ​ഘ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ ചി​ല​ന്തി​യെ ചെ​വി​ക്കു​ള്ളി​ൽ നി​ന്നും പു​റ​ത്തെ​

ടു​ത്തു .

ചെ​വി വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​യാ​ളു​ടെ ചെ​വി​ക്കു​ള്ളി​ൽ ചി​ല​ന്തി വ​ല.
ചൈ​ന​യി​ലെ ലി​യോ​ണിം​ഗ് പ്ര​വ​ശ്യ​യി​ലെ ഡാ​ലി​യാ​നി​ലു​ള്ള ഡാ​ലി​യാ​ൻ സെ​ൻ​ട്ര​ൽ ആ​

ശു​പ​ത്രി​യി​ലാ​ണ് ത​ന്‍റെ ചെ​വി​യി​ൽ അ​സ്വ​സ്ത​ത തോ​ന്നു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് അ​റു​പ​തു​കാ​ര​ന്‍

ചി​കി​ത്സ​യ്ക്ക് എ​ത്തി​യ​ത്.വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കൊ​ടു​വി​ലാ​ണ് ചെ​വി​യി​ൽ ക​യ​റി​

പ്പ​റ്റി​യ ചി​ല​ന്തി ഇ​തി​നു​ള്ളി​ൽ വ​ല നി​ർ​മി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ ക​ണ്ടു ​പി​ടി​ച്ച​ത്.

ചെ​വി​ക്കു​ള്ളി​ൽ പ്രാ​ണി​യോ മ​റ്റെ​ന്ത​ങ്കി​ലും ക​യ​റി​കൂ​ടി​യ​താ​കാ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ ക​രു​

തി​യെ​ങ്കി​ലും ഒ​രു ചി​ല​ന്തി ക​യ​റു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല.
ചെ​വി​യി​ലെ പ്ര​ശ്നം അ​സ​ഹ​നീ​യ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ എ​

ത്തി​യ​ത്.ആദ്യമൊക്കെ അ​സ്വ​സ്ത തോ​ന്നി​യി​രു​ന്നു​വെ​ങ്കി​ലും കാ​ര്യ​മാ​ക്കി​യി​രു​ന്നി​ല്ലെ​

ന്നാ​ണ് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​യാ​ൾ പ​റ​ഞ്ഞ​ത്. ദീ​ർ​ഘ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​

ലാ​ണ് ചി​ല​ന്തി​യെ ചെ​വി​ക്കു​ള്ളി​ൽ നി​ന്നും പു​റ​ത്തെ​ടു​ക്കു​വാ​നാ​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ

ചെ​വി​ക്ക് ഒ​രു​വി​ധ​ത്തി​ലു​മു​ള്ള കു​ഴ​പ്പ​മി​ല്ലെ​ന്ന് ചി​കി​ത്സ​ന​ട​ത്തി​യ ഡോ​ക്ട​ർ വ്യ​ക്ത​മാ​ക്കി.

പ്രാ​ണി പോ​ലു​ള്ള ജീ​വി​ക​ൾ ചെ​വി​ക്കു​ള്ളി​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി​യാ​ളു​ക​ൾ

ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്താറുണ്ടെങ്കിലും ആ​ദ്യ​മാ​യാ​ണ് ഒ​രാ​ളു​ടെ ചെ​വി​യി​ൽ

നി​ന്നും ചി​ല​ന്തി​യെ ക​ണ്ടെ​ത്തു​ന്ന​തെ​ന്ന് ഡോ​ക്ട​ർ അ​റി​യി​ച്ചു.