അണിയറയില്‍ തന്ത്രങ്ങളൊരുക്കിയ പ്രശാന്ത് കിഷോർ കോൺഗ്രസിലേക്കോ?

2018-09-11 246

Prashant Kishor not to be part of 2019 elections
2019ല്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കാര്യങ്ങള്‍ പഴയത് പോലെ അത്ര എളുപ്പമല്ലെന്ന ബോധ്യം ബിജെപിക്കുണ്ട്. വെറും മോദി പ്രഭാവം മാത്രം പോര ഇത്തവണ ജയിച്ച് കയറാന്‍ എന്ന് ബിജെപി നേതൃത്വത്തിന് നന്നായി അറിയാം.അതുകൊണ്ട് തന്നെയാണ് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരത്തിലേറാന്‍ അണിയറയില്‍ തന്ത്രങ്ങളൊരുക്കിയ പ്രശാന്ത് കിഷോറിനെ സ്വന്തം കാമ്പില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തിയത്. എന്നാല്‍ പ്രചാരണ തന്ത്രങ്ങളുടെ ചുമതല വഹിക്കുന്നത് അവസാനിപ്പിക്കുകയാണെന്നും രാഷ്ട്രീയപാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാന്‍ ആഗ്രഹിക്കുകയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് പ്രശാന്ത് കിഷോര്‍.
#BJP