Tata Tigor diesel recalled over emission issue

2018-09-07 1

ടിഗോര്‍ കാറുകളെ ടാറ്റ തിരിച്ചുവിളിക്കുന്നു

പുക കുഴലിൽ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ടിഗോര്‍ ഡീസല്‍ മോഡൽ കാർട്ടുകളെ തിരിച്ചുവിളിക്കുന്നതായി ടാറ്റ മോട്ടോര്‍സ്


2017 മാര്‍ച്ച് ആറിനും ഡിസംബര്‍ ഒന്നിനുമിടയില്‍ നിര്‍മ്മിച്ച ടിഗോര്‍ ഡീസല്‍ കാറുകളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്.എന്നാല്‍ ഒരുവിധത്തിലും യാത്രക്കാരുടെ സുരക്ഷയെ ഈ തകരാര്‍ ബാധിക്കില്ലെന്ന് ടാറ്റ വ്യക്തമാക്കി. തിരിച്ചുവിളിച്ചിരിക്കുന്ന മോഡലുകളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
വരുംദിവസങ്ങളില്‍ പ്രശ്‌നസാധ്യതയുള്ള ടിഗോര്‍ ഉടമകളെ കമ്പനി ഡീലര്‍മാര്‍ നേരിട്ടു ബന്ധപ്പെടും. കമ്പനിയുടെ വെബ്‌സൈറ്റില്‍ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് തിരിച്ചുവിളിച്ച കാറുകളുടെ കൂട്ടത്തിൽ തങ്ങളുടെ കാറുമുണ്ടോയെന്ന് ഉടമകൾക് പരിശോധിക്കാം.

സൗജന്യമായി തന്നെ ടിഗോര്‍ ഡീസല്‍ മോഡലുകളിലെ തകരാര്‍ പരിഹരിച്ചു നല്‍കുമെന്ന് ടാറ്റ മോട്ടോര്‍സ് അറിയിച്ചു.


നേരത്തെ ഹോണ്ടയും ടൊയോട്ടയും ഫോര്‍ഡും മാരുതിയും ഇന്ത്യയില്‍ മോഡലുകളെ തിരിച്ചുവിളിച്ചിരുന്നു.കഴിഞ്ഞ നാലുമാസത്തിനിടെ എല്ലാ വാഹന നിര്‍മ്മാതാക്കളും കൂടി തിരിച്ചുവിളിച്ച മോഡലുകളുടെ എണ്ണം ഒന്നരലക്ഷത്തിലതികമാണ്.