AB Devilliers will play for Rcb in next season
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ആരാധകരേ ആവേശം കൊള്ളിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍മാന്‍ എബി ഡിവില്ലിയേഴ്‌സ് വീണ്ടുമെത്തും. അടുത്ത സീസണിലെ ഐപിഎല്ലിലും എബിഡി ആര്‍സിബിക്കൊപ്പമുണ്ടാവുമെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചു.ഈ വര്‍ഷം മെയ് 23ന് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് എബിഡി അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇനി ഐപിഎല്ലിലും താരത്തെ കാണാനാവില്ലെന്ന് ആരാധകര്‍ ഭയപ്പെടുകയും ചെയ്തു. ഈ ആശങ്കകള്‍ക്കു അന്ത്യം കുറിച്ചാണ് 2019ലെ പുതിയ സീസണിലും എബിഡി തങ്ങള്‍ക്കൊപ്പമുണ്ടാവുമെന്ന് ആര്‍സിബി അറിയിച്ചത്.
#RCB #ABD