Alphons Kannanthanam on Kerala Government
ഇതുവരെ ഉണ്ടായിട്ടില്ലാത്ത സഹകരണമാണ് പ്രധാനമന്ത്രിയും കേന്ദ്രവും കേരളത്തോട് കാണിക്കുന്നത്.
ഇടക്കാലാശ്വാസം രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ വേണ്ടിയാണ് നൽകിയത്. 80 കോടി രൂപ രണ്ടു തവണയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വന്നപ്പോൾ പ്രഖ്യാപിച്ച 100 കോടിയും നൽകി. ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോൾ പ്രഖ്യാപിച്ച 500 കോടി അടക്കം 760 കോടി രൂപയും കേരളത്തിന് കൈമാറി.സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേക്കുള്ള 562 കോടി രൂപയിൽ 450 കോടിയിലേറെ രൂപയും കേന്ദ്രസഹായമാണ്. സംസ്ഥാനം നാശനഷ്ടങ്ങളുടെ കണക്ക് നല്കുന്നതനുസരിച്ച് കേന്ദ്രം കൂടുതൽ പണം അനുവദിക്കും.-അൽഫോൺസ് കണ്ണന്താനം