Leptospirosis, Hepatitis A haunt Kerala after floods
മഹാപ്രളയത്തിന് പിന്നാലെ സംസ്ഥാനം എലിപ്പനി ഭീതിയിൽ. എലിപ്പനി ബാധിച്ചെന്ന് സംശയിക്കുന്ന 10 പേർ കൂടി ഞായറാഴ്ച മരിച്ചു. ഇതോടെ മൂന്ന് ദിവസത്തിനകം 31 പേർ മരിച്ചു. കോഴിക്കോട് ജില്ലയിൽ സ്ഥിതിഗതികൾ രൂക്ഷമാണെന്ന് സൂചനയുണ്ട്. കോഴിക്കോട് നാലു പേർ, എറണാകുളത്ത് രണ്ട്, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓരോരുത്തരുമാണ് ഞായറാഴ്ച മരിച്ചത്.
#KeralaFloods