ചന്ദ്രഗിരി നദിക്ക് സമീപത്തെ ചന്ദ്രഗിരി കോട്ട
കാസര്‍കോട്ടെ പ്രശസ്തമായ കോട്ടകളിലൊന്നാണ് ചന്ദ്രഗിരി കോട്ട
ചന്ദ്രഗിരി നദിക്ക് സമീപത്തായാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. തെങ്ങുകള്‍ നിറഞ്ഞുനില്‍ക്കുന്ന ചന്ദ്രഗിരിക്കരയിലൂടെ സ്വസ്ഥമായ ഒരു നടത്തം തന്നെ സഞ്ചാരികള്‍ക്ക് നവ്യാനുഭവമായിരിക്കും. പതിനേഴാം നൂറ്റാണ്ടില്‍ ബേഡന്നൂരിലെ ശിവപ്പ നായിക്കാണ് ചന്ദ്രഗിരി കോട്ട പണികഴിപ്പിച്ചത്. ചന്ദ്രഗിരി പുഴയുടെ തീരത്തായി ചന്ദ്രഗിരിക്കോട്ട സ്ഥിതിചെയ്യുന്നു. തകർന്നുകിടക്കുന്ന ഈ കോട്ട പുഴയിലേക്കും അറബിക്കടലിലേക്കും തെങ്ങിൻ തോപ്പുകളിലേക്കുമുള്ള ഒരു മനോഹരമായ ജാലകമാണ്.17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട ചരിത്ര-പുരാവസ്തു വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. സമുദ്രനിരപ്പിൽ നിന്നും 150 അടിയോളം ഉയരത്തിൽ ഏകദേശം 7 ഏക്കർ സ്ഥലത്ത് ചതുരാകൃതിയിൽ കോട്ട വ്യാപിച്ചു കിടക്കുന്നു.കേരളത്തിന്റേയും തുളുവ രാജവംശത്തിന്റേയും അതിരുകളായിരുന്ന ചന്ദ്രഗിരി നദിയുടെ കരയില്‍ നിര്‍മ്മിച്ച ചന്ദ്രഗിരി കോട്ടയില്‍ നിന്നാല്‍ നദി ഒഴുകി അറബിക്കടലില്‍ ചേരുന്ന മനോഹരമായ കാഴ്‌ചയും സുന്ദരമായ അസ്‌തമനവും കാണുവാന്‍ കഴിയും.കേരളത്തിലെ ഏറ്റവും നീളമുള്ള റെയില്‍വേ തുരങ്കം കടന്നുപോകുന്നതും ചന്ദ്രഗിരി ഹില്‍സിലൂടെയാണ്.