സോഷ്യല്‍ മീഡിയയിലെ പഴയ വെല്ലുവിളിക്കു മറുപടിയുമായി കെ സുരേന്ദ്രന്‍

2018-08-30 1

k surendran facebook post on RBI report
നോട്ട് നിരോധനത്തിന് ശേഷം തിരിച്ചെത്തിയ അസാധു നോട്ടുകളുടെ ്കണക്ക് കഴിഞ്ഞ ദിവസം ആര്‍ബിഐ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരുന്നു. സാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയതായി ആര്‍ബിഐ റിപ്പോര്‍ട്ട,ില്‍ വ്യക്തമാക്കുന്നു. നോട്ട് നിരോധനം നടക്കുമ്പോള്‍ ആയിരത്തിന്റേയും അഞ്ഞൂറിന്റേതുമായി 15.41 ലക്ഷം കോടി നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. ഇതില്‍15.31 ലക്ഷം കോടി നോട്ടുകള്‍ തിരിച്ചെത്തിയിരിക്കുന്നു. ഈ വാര്‍ത്ത പുറത്തു വന്നതോടെ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പഴയ വെല്ലുവിളി സോഷ്യല്‍ മീഡിയ ഇന്നലെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ കുത്തിപ്പൊക്കിയിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകകയാണ് കെ സുരേന്ദ്രന്‍.
#Demonetisation #Surendran