hosur land of roses

2018-08-28 1

ഹൊസൂര്‍ എന്ന ' ലിറ്റില്‍ ഇംഗ്ലണ്ട് '



വാഹന നിര്‍മ്മാണ വ്യവസായകേന്ദ്രം എന്ന നിലയിലും ഹൊസൂര്‍ പ്രശസ്‌തമാണ്‌



റോസാപ്പൂക്കളുടെ നാടെന്ന പേരില്‍ പ്രശസ്തമാണ് ഹൊസൂര്‍.പുതിയ ജനവാസകേന്ദ്രം എന്നാണ്‌ ഹൊസൂര്‍ എന്ന കന്നട വാക്കിനര്‍ത്ഥം. ടിപ്പു സുല്‍ത്താന്റെ കാലത്ത്‌ ഹൊസൂര്‍ പ്രധാനപ്പെട്ട ഒരു അതിര്‍ത്തി നഗരമായിരുന്നു. ലോകത്തിലെ പ്രധാനപ്പെട്ട റോസാപ്പൂവ്‌ കയറ്റുമതി കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്‌ ഹൊസൂര്‍ ഇപ്പോള്‍. ഓരോ വര്‍ഷവും 80 ലക്ഷത്തിലധികം റോസാ പൂക്കളാണ്‌ ഇവിടെ നിന്ന്‌ കയറ്റി അയക്കുന്നത്‌. യൂറോപ്പ്‌, സിംഗപ്പൂര്‍, ജപ്പാന്‍, സൗദി അറേബ്യ, മറ്റു തെക്ക്‌ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഹൊസൂരില്‍ നിന്നുള്ള റോസാപ്പൂക്കള്‍ എത്തുന്നുണ്ട്‌.ഇവിടെ കൃഷി ചെയ്യുന്ന താജ്‌മഹല്‍ എന്ന ഇനം റോസാപ്പൂക്കള്‍ക്ക്‌ ലോകത്തെമ്പാടും ആവശ്യക്കാര്‍ ഏറെയാണ്‌.രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ കേന്ദ്രങ്ങളില്‍ ഒന്നാണ് ഹൊസൂര്‍. സമ്പന്നമായ പാരമ്പര്യവും സുഖകരമായ കാലാവസ്ഥയും പൊന്നിയാറിന്റെ സാമീപ്യവും വ്യവസായങ്ങളെ മാത്രമല്ല ധാരാളം സഞ്ചാരികളെയും ഹൊസൂരിലേക്ക്‌ ആകര്‍ഷിക്കുന്നുണ്ട്‌. വിവിധതരം ഉല്ലാസങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരവും ഹൊസൂരിലുണ്ട്‌.