മുന്‍ മോഡലില്‍ നല്‍കിയിരുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പകരം മൈല്‍ഡ് ഹൈബ്രിഡ് ടെക്നോളജിയുള്ള പുതിയ 1.5 ലിറ്റര്‍ കെ – സീരീസ് പെട്രോള്‍ എഞ്ചിനാണ് 2018 സിയാസില്‍ മാരുതി നല്‍കിയിരിക്കുന്നത്. പെട്രോള്‍ എഞ്ചിന് മൈല്‍ഡ് ഹൈബ്രിഡ് ടെക്നോളജി മാരുതി നല്‍കുന്നത് ഇതാദ്യമായാണ്. ഇക്കാരണത്താല്‍ സിയാസ് പെട്രോള്‍ മാനുവല്‍ മോഡല്‍ 21.56 കിലോമീറ്റര്‍ മൈലേജ് കുറിക്കുമെന്നാണ് മാരുതിയുടെ അവകാശവാദം. ഓട്ടോമാറ്റിക് പെട്രോള്‍ നല്‍കുക 20.28 കിലോമീറ്റര്‍ മൈലേജാവും. 28.09 കിലോമീറ്റര്‍ മൈലേജാണ് സിയാസ് ഡീസല്‍ പതിപ്പില്‍ അവകാശപ്പെടുന്നത്.