pension donated to kerala by old age people

2018-08-25 33

വാര്‍ധ്യക്യത്തിന്റെ അവശതകള്‍ക്കിടയില്‍ ജീവിക്കാന്‍ ലഭിക്കുന്ന വാര്‍ധ്യക്യ പെന്‍ഷന്‍ മുഴുവന്‍ മഞ്ചേരി നഗരസഭയിലെ 80 പേരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു.ജീവിക്കാന്‍ മറ്റു വഴികളുണ്ടായിട്ടല്ല, ഈ പെന്‍ഷന്‍ പണം പ്രതീക്ഷിച്ചു പല കാര്യങ്ങളും സ്വപ്‌നം കണ്ടതാണ്. പക്ഷേ പ്രളയത്തില്‍ നിസ്സഹായരായ ഒരു വലിയ സമൂഹത്തിനു മുന്നില്‍ ഇവര്‍ തങ്ങളുടെ കഷ്ടതകളെല്ലാം മറക്കുകയായിരുന്നു. തിരൂരങ്ങാടിയിലെ സിഎച്ച് മറിയത്തിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മക്കയില്‍ പോയി ഉംറ നിര്‍വഹിക്കല്‍.