വൻ പ്രചാരണം..സത്യാവസ്ഥ ഇങ്ങനെയാണ്

2018-08-24 1,033


കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുന്നതിന് വേണ്ടി യുഎഇ ഭരണകൂടം പ്രഖ്യാപിച്ചുവെന്ന് പറയപ്പെടുന്ന 700 കോടിയെ ചുറ്റിപ്പറ്റിയാണ് നിലവില്‍ സംസ്ഥാനത്തെ ചര്‍ച്ചകള്‍ മുഴുവന്‍. 700 കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും അത്തരമൊരു ഔദ്യോഗിക തീരുമാനം ഇല്ലെന്നാണ് യുഎഇ അംബാസിഡര്‍ പറയുന്നത്. പിന്നെ ഈ 700 കോടിയുടെ കണക്ക് എവിടെ നിന്ന് വന്നുവെന്നതാണ് ചോദ്യം. ഔദ്യോഗിക വാഗ്ദാനം ഇല്ലെങ്കില്‍ പിന്നെ ഏത് സഹായമാണ് കേന്ദ്രം നിരസിച്ചത് എന്ന ചോദ്യവും ഉയരുന്നു. അതിനിടെ എംഎ യൂസഫലി ആ 700 കോടി കേരളത്തിലെത്തിക്കുമെന്നും പ്രചാരണം നടക്കുന്നുണ്ട്. സത്യാവസ്ഥ എന്താണെന്ന് നോക്കാം. yusuf Ali will not give 700 crore to flood hit kerala