ഡല്‍ഹി ചീഫ് ജസ്റ്റീസ് രജേന്ദ്ര മേനോനും ജഡ്ജിമാരുമാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കുന്നത്. ഡല്‍ഹി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ദിനേഷ് കുമാര്‍ ശര്‍മ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. കേരളത്തെ സഹായിക്കേണ്ടത് എല്ലാവരുടേയും കടമയാണെന്നും ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകള്‍ സഹായഹസ്തവുമായി എത്തണമെന്നും പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയും സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാരും രംഗത്ത് വന്നിരുന്നു. 25,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്