ജൂണ്‍ മാസം തുടക്കം മുതല്‍ തന്നെ സാധാരണയില്‍നിന്നു 42 ശതമാനം കൂടുതല്‍ മഴ പെയ്തതായും ഓഗസ്റ്റ് മാസം ആദ്യ 20 ദിവസങ്ങളില്‍ സാധാരണയില്‍നിന്നു 164 ശതമാനം വര്‍ധിച്ച മഴ പെയ്തതതായും നാസയുടെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി രേഖപ്പെടുത്തി.ഇതു സംബന്ധിച്ച ഉപഗ്രഹ വീഡിയോ ദൃശ്യങ്ങളും നാസ പുറത്തുവിട്ടു. ജൂലൈ 19 മുതല്‍ ഓഗസ്റ്റ് 18 വരെ പെയ്ത മഴയുടെ രേഖപ്പെടുത്തലാണ് വീഡിയോയില്‍ ഉള്ളത്.