പിറന്നാള്‍ ദിനത്തില്‍ പിതാവ് സമ്മാനമായി നല്‍കിയ സ്വര്‍ണ കേക്ക് പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി നല്‍കി ദുബൈയിലെ പന്ത്രണ്ടുവയസ്സുകാരി
അര കിലോഗ്രാം തൂക്കമുള്ള സ്വര്‍ണക്കേക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മിന്നു സംഭാവന ചെയ്തത്. ദുബായ് പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മിന്നു. അച്ഛന്‍ വിവേകാണ് ഈ സമ്മാനം മകള്‍ക്കായി നല്‍കിയത്. ഏകദേശം 19 ലക്ഷം രൂപയാണ് കേക്കിന്റെ വില