tamilnadu bans mobile phones in college

2018-08-22 3

നിരോധനം സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷനാണ് സർക്കുലർ പുറത്തിറക്കിയത്. കാമ്പസിനുള്ളിൽ ഒരിടത്തും മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദേശം. സർക്കാർ കോളേജുകൾക്കൊപ്പം എയ്ഡഡ്, സ്വാശ്രയ കോളേജുകൾക്കും നിരോധനം ബാധകമാണ്. മൊബൈൽ ഫോൺ ഉപയോഗിച്ച് കാമ്പസിൽ അനധികൃതമായി പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പകർത്തുന്നുവെന്നും പരീക്ഷകളിൽ കോപ്പിയടിക്കും മറ്റ് തട്ടിപ്പുകൾക്കും ഫോൺ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.