uae support kerala for flood relief

2018-08-22 0

പ്രളയം നാശം വിതച്ച കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സഹായം തേടി ഏറ്റവുമധികം പ്രചാരണം നടത്തുന്ന വിദേശരാജ്യമാണ് യു.എ.ഇ. ഇതിനായി പ്രത്യേക സമിതി രൂപീകരിച്ച് രാജ്യത്ത് വിഭവസമാഹരണം നടത്തുകയാണ് രാജ്യം. ഇതിന്‍റെ ഭാകമായി
പ്രളയത്തിന് മുന്‍പും ശേഷവുമുള്ള കേരളത്തെ ദൃശ്യവത്കരിക്കുന്ന വീഡിയോ ആണ് യു.എ.ഇ പുറത്തിറക്കിയത്. കേരളത്തിന്റെ എല്ലാ മനോഹാരിതയും ഉള്‍പ്പെടുത്തി ആരംഭിക്കുന്ന വീഡിയോയില്‍ പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന്റെ നേര്‍ച്ചിത്രമാണ് പിന്നീട് കാണിക്കുന്നത്.