സൗജന്യ സര്‍വീസുമായി ഫോക്‌സ്‌വാഗണും
ഓട്ടത്തിനിടയ്ക്ക് നിന്നുപോയ ഫോക്‌സ്‌വാഗണ്‍ കാറുകള്‍ സൗജന്യമായി തൊട്ടടുത്ത ഷോറൂമുകളിലെത്തിക്കാന്‍ കമ്പനി സൗകര്യമൊരുക്കുന്നു
വെള്ളപ്പൊക്കവും മൂലം ഓട്ടത്തിനിടയ്ക്ക് നിന്നുപോയ ഫോക്‌സ്‌വാഗണ്‍ കാറുകള്‍ സൗജന്യമായി തൊട്ടടുത്ത ഷോറൂമുകളിലെത്തിക്കാന്‍ കമ്പനി സൗകര്യമൊരുക്കുന്നു.
സംസ്ഥാനത്ത് തോരാതെ പെയ്യുന്ന പേമാരിയില്‍ നിന്നുപോയ ഫോക്‌സ്‌വാഗണ്‍ കാറുകള്‍ സൗജന്യമായി ഷോറൂമുകളിലെത്തിക്കാന്‍ ഉപഭോക്താക്കള്‍ക്ക് 1800 102 1155, 1800 419 1155 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. കുറഞ്ഞ നിരക്കില്‍ കാറുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്തു കൊടുക്കണമെന്ന് ഡീലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഫോക്‌സ് വാഗണ്‍ പാസഞ്ചര്‍ കാര്‍സ് കാര്‍സ് ഡയറക്ടര്‍ സ്റ്റെഫന്‍നാപ്പ് പറഞ്ഞു. കൂടുതല്‍ സ്‌പെയര്‍ പാര്‍ട്ടുകള്‍ ലഭ്യമാക്കുന്നതിനും കമ്പനി നടപടി സ്വീകരിച്ചിട്ടുണ്ട്. സാങ്കേതിക ജീവനക്കാരെയും കൂടുതലായി വിന്യസിക്കുമെന്നും ഫോക്‌സ് വാഗണ്‍ അധികൃതര്‍ അറിയിച്ചു . ഫോക്‌സ്‌വാഗണു പുറമെ, ടാറ്റ, ബെന്‍സ്, ബിഎംഡബ്ല്യു, തുടങ്ങിയ തുടങ്ങിയ കമ്പനികളും സംസ്ഥാനത്ത് സൗജന്യ സേവനം ഉറപ്പാക്കിയിട്ടുണ്ട്.