പൂട്ടുപൊളിച്ച് കളക്ടര്‍ അനുപമ
ദുരിതാശ്വാസത്തിന് റൂം തരാതെ ബാര്‍ അസോസിയേഷന്‍
ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് കൊണ്ടു പോകാന്‍ എത്തിച്ചേര്‍ന്ന വസ്തുകള്‍ സൂക്ഷിക്കാന്‍ ബാര്‍ അസോസിയേഷന്‍ ഹാള്‍ വിട്ട് നല്‍കിയില്ല.ഇതേ തുടര്‍ന്നാണ് തൃശൂര്‍ ബാര്‍ അസോസിയേഷന്‍ ഉപയോഗിക്കുന്ന 35, 36 നമ്ബര്‍ മുറികള്‍ ഒഴിപ്പിച്ചത്. മുറികള്‍ തുറന്നു തരാന്‍ ബാര്‍ അസോസിയേഷന്‍ വിസമ്മതിച്ചതോടെ ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവിട്ട് മുറികള്‍ പിടിച്ചെടുക്കുകയായിരുന്നു. ദുരന്ത നിവാരണ നിയമം 2005 ലെ സെക്‌ഷന്‍ 34 (എച്ച്), (ജെ), (എം) പ്രകാരമാണ് കളക്ടറുടെ ഉത്തരവനുസരിച്ച് ഡെപ്യൂട്ടി കളക്ടര്‍ ജനറല്‍ മുറി ഒഴിപ്പിച്ചത്.ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി നാട് 24മണിക്കൂറും പ്രവര്‍ത്തിക്കുമ്പോഴാണ് ബാര്‍ അസോസിയേഷനില്‍ നിന്നും ഇത്തരത്തില്‍ ഒരു നിലപാട് സ്വീകരിച്ചത് .