Ksrtc bus services resume

2018-08-20 0

കെ.എസ്.ആര്‍.ടി.സി ഓടി തുടങ്ങി

എല്ലാ ദീര്‍ഘദൂര സര്‍വീസുകളും കെ.എസ്.ആര്‍.ടി.സി പുനഃസ്ഥാപിച്ചു

ദേശീയ - സംസ്ഥാന പാതകളിലൂടെയുള്ള എല്ലാ ദീര്‍ഘദൂര സര്‍വീസുകളും കെ.എസ്.ആര്‍.ടി.സി പുനഃസ്ഥാപിച്ചു. റോഡുകളിലെ വെള്ളക്കെട്ട് ഒഴിവായതിന് തൊട്ടുപിന്നാലെയാണിത്. എന്നാല്‍, തൃശ്ശൂരില്‍നിന്ന് അടക്കം പുറപ്പെട്ട ദീര്‍ഘദൂര ബസ്സുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാര്‍ തിങ്ങിനിറഞ്ഞ അവസ്ഥയിലാണ് ബസ്സുകള്‍ യാത്രതിരിച്ചത്.വെള്ളക്കെട്ട് ഒഴിഞ്ഞതോടെ കഴിഞ്ഞ ദിവസംതന്നെ റോഡുകള്‍ ഗതാഗത യോഗ്യമായിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ കടത്തിവിട്ടത്. സ്ഥിഗതികള്‍ മെച്ചപ്പെട്ടതോടെയാണ് വാഹന ഗതാഗതം പുനസ്ഥാപിക്കാനായത്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദേശീയപാത വഴിയും എം.സി റോഡ് വഴിയുമുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നു. ഇതോടെ കെ.എസ്.ആര്‍.ടി.സിക്കും ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടിവന്നു. ഇടപ്പള്ളി - മണ്ണുത്തി പാതയിലെ ടോള്‍ പ്ലാസ അടക്കമുള്ളവ വെള്ളത്തിനടിയിലായ സാഹചര്യത്തിലാണ് ഗതാഗതം തടസപ്പെട്ടത്. ചാലക്കുടിയും ആലുവയും അടക്കമുള്ള പ്രദേശങ്ങളില്‍ ദേശീയപാത വെള്ളത്തില്‍ മുങ്ങിയിരുന്നു. എം.സി റോഡില്‍ കാലടി, പന്തളം തുടങ്ങിയ ഭാഗങ്ങളും മുങ്ങി.

Free Traffic Exchange