രാജ്യത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് നിര്‍മ്മിത പതാകകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര നിര്‍ദ്ദേശം.പ്ലാസ്റ്റിക് നിര്‍മ്മിത പതാകകള്‍ പതാകയുടെ അന്തസ്സ് കുറയ്ക്കുമെന്ന് ഉപദേശക സമിതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര നടപടി.കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാരും മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.ഉപയോഗ ശേഷം ഉപേക്ഷിക്കുന്നത് പതാകയുടെ അന്തസ്സ് കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍.