ഭിക്ഷക്കാരിയുടെ ശവസംസ്കാരചടങ്ങുകള്‍ നടത്തിയത് എംഎല്‍എ
ഗ്രാമത്തിലെ ഭിക്ഷക്കാരി അസുഖബാധിതയായി മരിച്ചപ്പോള്‍ അന്ത്യചടങ്ങുകള്‍ ചെയ്തത് സ്ഥലം എംഎല്‍എ
ഗ്രാമത്തിലെ ഭിക്ഷക്കാരി അസുഖബാധിതയായി മരിച്ചപ്പോള്‍ ഏറ്റെടുക്കാനാരും മുന്നോട്ട് വരാത്തതിനെ തുടര്‍ന്ന് അന്ത്യചടങ്ങുകള്‍ ചെയ്തത് സ്ഥലം എംഎല്‍എ
ഒഡീഷയിലെ ജര്‍സുഗുഡ ജില്ലയിലെ അമനപാലി ഗ്രാമത്തിലാണ് സംഭവം. സമുദായഭ്രഷ്ട് ഭയന്ന് ഗ്രാമവാസികളാരും ഭിക്ഷക്കാരിയുടെ മൃതദേഹം ഒന്ന് ചുമക്കാന്‍ പോലും തയ്യാറാകാതെ മാറി നിന്നപ്പോഴാണ് രമേശ് പദുവ എന്ന ബിജെഡി എംഎല്‍എ ശവസംസ്കാര ചടങ്ങുകള്‍ നടത്താന്‍ മുന്നിട്ടിറങ്ങിയത്. ഗ്രാമവാസികള്‍ നല്‍കുന്ന നാണയത്തുട്ടുകള്‍ കൊണ്ടും, ഭക്ഷണം കൊണ്ടും ജീവിച്ച സ്ത്രീയാണ് മരിച്ച ഭിക്ഷക്കാരി.