ഗ്രുപ്പുകളിലേക്ക് വാട്സാപ്പ് സന്ദേശം അയക്കാൻ സിരി
വാട്ട്സ് ആപിലുടെ സിരി സ്മാര്‍ട് അസിസ്റ്റന്റ് വഴി സന്ദേശങ്ങള്‍ അയക്കാം.
സിരി സ്മാര്‍ട് അസിസ്റ്റന്റ് സംവിധാനം ഉപയോഗിച്ച് ഇനി ഐഫോണിലെ വാട്‌സ്ആപ്പിലൂടെയും ഗ്രൂപ്പുകളിലേക്ക് സന്ദേശങ്ങളയക്കാന്‍ സാധിക്കും.സിരി ഉപയോഗിച്ച് ഗ്രൂപ്പിലേക്ക് സന്ദേശമയക്കാന്‍ Hey siri എന്ന കമാന്റ് കൊടുത്ത ശേഷം. 'Send a message to WhatsApp group [ഗ്രൂപ്പിന്റെ പേര്] പറയുക. ഒരേ ഗ്രുപ്പിൽ ഒന്നിലധികം ഗ്രൂപ്പ് ഉണ്ടെങ്കിൽ അതിന്റെ പട്ടിക തുറന്നു വരും.ആ പട്ടികയിൽ വേണ്ടതു തിരഞ്ഞെടുത്ത ശേഷം സന്ദേശം എന്താണെന്ന് പറയുക. ശേഷം വോയ്‌സ് അസിസ്റ്റന്റിനോട് സന്ദേശം അയക്കാന്‍ നിര്‍ദേശം നല്‍കിയാല്‍ മതി.അപ്‌ഡേറ്റ് ചെയ്ത വാട്‌സ്ആപ്പ് ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.