വെള്ളം നിറച്ച പ്രത്യേകംതരം ബലൂണുകള്‍ വയറ്റില്‍ ഇറക്കിവച്ച് വണ്ണം കുറയ്ക്കുന്ന വിദ്യ അമേരിക്കയില്‍ പ്രചരിക്കുന്നു.ഇത്തരത്തില്‍ ചികിത്സ തേടിയവരില്‍ ചിലര്‍ മരണത്തിനു കീഴടങ്ങിയെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്‍വെസീവ് എൻഡോസ്കൊപ്പ് വഴിയാണ് ഇത് ചെയ്യുന്നത്. ഇതുവഴി വയറ്റിലേക്ക് ഒരു ബലൂണ്‍ ഇറക്കിവയ്ക്കും. ശേഷം ഇതിലേക്ക് ഒരുതരം സലയിന്‍ സൊലൂഷന്‍ നിറയ്ക്കും. ഒരാള്‍ കഴിക്കുന്ന ആഹാരത്തിന്റെ അളവ് അനുസരിച്ചാണ് ഇത് നിറയ്ക്കുന്നത്.