ആള്‍ദൈവത്തിന്റെ മസാജ് ആസ്വദിച്ച് കാക്കി
പൊലീസ് യൂണിഫോമിലുളള മസാജാണ് ഡൽഹി പൊലീസിന്റെ ഉറക്കം കളഞ്ഞത്
പൊലീസ് യൂണിഫോമില്‍ ആള്‍ ദൈവത്തിന്‍റെ മസാജ് ആസ്വദിച്ച പോലിസുകാരന്‍ പുലിവാല്‍ പിടിച്ചു.ഡൽഹിയിലെ പൊലീസ് ഉദ്യോഗസ്ഥന്‍റെ തല ആൾദൈവം മസാജ് ചെയ്തു കൊടുക്കുന്ന ചിത്രങ്ങൾ വൈറലായതിന് തൊട്ടുപിന്നാലെ പൊലീസുകാരനെതിരെ നടപടിയുമായി സേന രംഗത്തെത്തി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയതോടെ പൊലീസുകാരനെ സ്ഥലം മാറ്റുകയും അന്വേഷണത്തിന് ഉത്തരവ് ഇടുകയും ചെയ്തു.ജാന്‍ക്പുരി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്. ഒ ഇന്ദ്രപാലാണ് കാക്കി വേഷത്തിൽ ആൾദൈവത്തിന്‍റെ മസാജ് ആസ്വദിക്കാന്‍ ഇരുന്നു കൊടുത്തത്.