Harley Davidson is selling replica of their original cycle

2018-07-24 1

ഹാർലി ഡേവിഡ്സൺ സൈക്കിള്‍ പുതിയ പകർപ്പ് വിൽപനയ്ക്ക്



2.87 ലക്ഷം രൂപയാണ് ഒരു സൈക്കിളിന്‍റെ വില.




ഇന്ന് മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ശ്രദ്ധ ചെലുത്തിയിരിക്കുന്ന ഹാർലി ഡേവിഡ്സൺ 1917 മുതല്‍ 1922 വരെ പെഡല്‍ പവറില്‍ പ്രവര്‍ത്തിക്കുന്ന സൈക്കിളുകള്‍ വിറ്റഴിച്ചിരുന്നു. 1917 മോഡല്‍ 7-17 സ്റ്റാന്‍ഡേര്‍ഡ് ബൈക്ക് എന്നാണ് മോഡലിന് പേര് നല്‍കിയിരിക്കുന്നത്. ഹാർലി ഡേവിഡ്സൺ 115ആം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തിലാണ് സൈക്കിള്‍ പകർപ്പ് വിൽപനയ്ക്കായി ഒരുക്കിയിരിക്കുന്നത്.