mobile phone causes memory loss in children

2018-07-22 2

സ്മാര്‍ട്ട്‌ ഫോണ്‍ മറവിയ്ക്ക് കാരണമാകുന്നു



മൊബൈല്‍ ഫോണ്‍ പുറത്തു വിടുന്ന റേഡിയേഷനാണ് മറവിക്ക് കാരണം


കൗമാരക്കാര്‍ക്കിടയിലുള്ള അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം മറവിക്ക് കാരണമാകുന്നതായി പഠന റിപ്പോര്‍ട്ട്‌.12 വയസ്സ മുതല്‍ 17 വയസ്സു വരെയുള്ള മുന്നൂറോളം കുട്ടികളുടെയിടയില്‍ ഒരുകൊല്ലം കൊണ്ട് നടത്തിയ പഠന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ പുറത്തു വിടുന്ന റേഡിയോ തരംഗങ്ങൾ ഇലക്ട്രോ മാഗനറ്റിക്ക് ഫീല്‍ഡ്‌ കൗമാരക്കാരുടെ ഫിഗറല്‍ മെമ്മറി വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഒരു വസ്തു കണ്ട് അത് ചിത്രങ്ങളായി മനസ്സില്‍ എത്തിക്കുകയും പിന്നീട് വാക്കുകളായി ഓര്‍മിച്ചെടുക്കുകകയും ചെയ്യാനുള്ള കഴിവാണ് ഫിഗറല്‍ മെമ്മറിയിലൂടെ സാധ്യമാകുന്നത്. തലച്ചോറിന്റെ വലത്തെ വശത്താണ് ഫിഗറല്‍ മെമ്മറിയുള്ളത്. ഈ വശത്തെയാണ് മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ബാധിക്കുന്നത്.മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന നേരത്ത് ഹെഡ് സെറ്റോ ലൗഡ് സ്പിക്കറോ ഉപയോഗിക്കുക.ഫോണില്‍ സംസാരിക്കുമ്പോള്‍ മികച്ച നെറ്റ് വര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഫോണ്‍ പരമാവധി ചാര്‍ജില്‍ ഉപയോഗിക്കുക. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ റേഡിയേഷന്‍ ഉണ്ടാക്കുന്ന അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാം.