ക്രിക്കറ്റില്‍ ചൂതാട്ടവും വാതുവയ്പ്പും അനുവദിക്കണമെന്ന് നിയമകമ്മീഷന്‍
ക്രിക്കറ്റിലെ ചൂതാട്ടവും വാതുവയ്പ്പും നിയമ വിധേയമാക്കണമെന്ന് നിയമ കമ്മീഷന്‍ ശുപാര്‍ശ
കേന്ദ്ര നിയമമാന്ത്രലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ശിപാര്‍ശ ഉള്ളത്. കറന്‍സി രഹിത ഇടപാടുകളിലൂടെയും പാന്‍ നമ്പറും ആധാറുമായി ബന്ധിപ്പിച്ചും ഇത് നിയമ വിധേയമാക്കാനാകുമെന്നും കള്ളപ്പണം ഒഴുക്കാനുള്ള സാദ്ധ്യതകള്‍ ഇതോടെ ഒഴിവാകുമെന്നും കമ്മീഷന്‍ പറയുന്നു.ഫലപ്രദമായ നിരോധനം നടപ്പാകാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെ അനുവദിക്കുന്നതാണ് പ്രയോജനകരമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.ശക്തമായ വ്യവസ്ഥകളും നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി പാര്‍ലമെന്റ് മാതൃകാ നിയമം കൊണ്ട് വരണം.ഭരണഘടനയുടെ 249, 252 അനുച്ഛേദപ്രകാരം കൊണ്ട് വരുന്ന നിയമം സംസ്ഥാനങ്ങള്‍ക്ക് നടപ്പിലാക്കാനും ഭരണഘടനയുടെ ഏഴാം ഷെഡ്യുളിന്റെ രണ്ടാമത്തെ പട്ടികയില്‍ ഉള്‍പ്പെടുത്താനാകുമെന്നും കമ്മീഷന്‍ വിശദമാക്കുന്നു.