സ്ത്രീസുരക്ഷയ്ക്കായുള്ള മരുന്നുമായി ലോകാരോഗ്യസംഘടന
പ്രസവാനന്തരമുള്ള രക്തസ്രാവം മൂലം സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരവുമായി ലോകാരോഗ്യസംഘടന
പ്രസവാനന്തരം ഉണ്ടാകുന്ന അമിത രക്തസ്രാവം തടയുന്നതിനുള്ള മരുന്നുമായി ലോകാരോഗ്യസംഘടന. സമൂഹത്തിന്‍റെ വിവിധ തലത്തിലുള്ള ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് ഇതുപകാരപ്രദമാകുമെന്ന് ലോകാരോഗ്യ സംഘടനയും എംഎസ്ഡിയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നു. പ്രസവത്തിനു ശേഷം അമിത രക്തസ്രാവം ഉണ്ടാകാതിരിക്കാന്‍ ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്ന മരുന്നാണ് ഒക്സിട്ടോസിന്‍.രണ്ടോ എട്ടോ ഡിഗ്രീ സെല്‍ഷ്യസ് ചൂടില്‍ വേണം ഈ മരുന്ന് സൂക്ഷിക്കാന്‍.ചൂട് കൂടുമ്പോള്‍ മരുന്നിന്‍റെ പ്രവര്‍ത്തനശേഷിയെ പ്രതികൂലമായി ബാധിക്കുന്നു.ഇംഗ്ലണ്ടിലെ ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ ആണ് ഒക്സിട്ടോസിന് പകരം കാര്‍ബെറ്റോസിന്‍ എന്ന മരുന്ന് നിര്‍ദ്ദേശിക്കുന്നത്. കാര്‍ബെറ്റോസിന്‍ ശീതീകരിച്ച് സൂക്ഷിക്കേണ്ട കാര്യമില്ല. മുപ്പത് ഡിഗ്രീ സെല്‍ഷ്യസ് ചൂടില്‍ മൂന്നു വര്‍ഷം വരെ കാര്‍ബെറ്റോസിന്‍ സൂക്ഷിക്കാനാകും.