Foods proven to kill cancer cells naturally

2018-06-28 1

കാന്‍സറിനെ കൊല്ലും ഭക്ഷണങ്ങള്‍

കാന്‍സറിനെ പടിക്ക് പുറത്തു നിര്‍ത്താം

നമ്മുടെ ആഹാരവും ജീവിത രീതിയുമൊക്കെയാണ് കാന്‍സറിനെ ക്ഷണിച്ചു വരുത്തുന്നത്.എന്നാല്‍ കാന്‍സറിനെ തടഞ്ഞു നിര്‍ത്താന്‍ തക്ക ശേഷിയുള്ള ആഹാരങ്ങളും ഉണ്ട്.ആന്‍റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയ ഗ്രീന്‍ ടീയാണ് ഇതില്‍ ഒന്നാമന്‍.ഒപ്പം തന്നെ കീടനാശിനികള്‍ തളിക്കാത്ത വിഷമുക്തമായ മുന്തിരിയും കാന്‍സറിനെ അകറ്റി നിര്‍ത്തും.
ചുവന്ന മുന്തിരിയിലെ Resveratrol എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. വയറ്റില്‍ ഉണ്ടാകുന്ന ട്യൂമറുകളെ ഇവ ഫലപ്രദമായി നേരിടും.
ക്രൂസിഫെറസ് വിഭാഗത്തില്‍പ്പെട്ട കാബേജ്,കോളിഫ്ലവര്‍,ബ്രക്കോളി,ബ്രൂസല്‍സ് എന്നിവ ലുക്കീമിയ,സ്തനാര്‍ബുദം,കോളന്‍ കാന്‍സര്‍,പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയെ ഫലപ്രദമായി തടയും.എല്ലാത്തരം ബെറി പഴങ്ങളിലും ധാരാളമായി ellagic ആസിഡ് അടങ്ങിയിട്ടുണ്ട്.ഇത് ശരീരത്തിലുണ്ടാകുന്ന ട്യുമര്‍ വളര്‍ച്ചയെ തടയാന്‍ ഉത്തമമാണ്