പ്രതിരോധശേഷിക്ക് ഫോളിക് ആസിഡ്
ഗർഭിണികൾക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള വിറ്റാമിനാണ് ഫോളിക് ആസിഡ്.ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെയും ആരോഗ്യത്തെയും സ്വാധീനിക്കുന്ന നിർണായക ഘടകമാണിത്.
ഗര്ഭധാരണത്തിന്റെ ആദ്യ മാസങ്ങളിൽ ഭ്രൂണം അതിവേഗം വളരും. ഈ സമയത്ത് ഫോളിക് ആസിഡിന്റെ സാന്നിധ്യം വളരെ ആവശ്യമാണ്. എങ്കിൽ മാത്രമേ ഗർഭസ്ഥ ശിശുവിന്റെ തലച്ചോറും അസ്ഥിയും രൂപപ്പെടുകയുള്ളു.ഗര്ഭത്തിന്റെ അവസാന മാസവും ശിശുവിന്റെ വളർച്ച കൂടുതലായതിനാൽ ആ സമയത്തും ഫോളിക് ആസിഡ് കൂടുതലായി വേണ്ടി വരും .