ഭവന പദ്ധതിക്കായി ഡല്‍ഹിയില്‍ മരം മുറിക്കുന്നത് ഹൈക്കോടതി
തടഞ്ഞു
ഭവന പദ്ധതിക്കായി ഡല്‍ഹിയില്‍ മരംമുറിക്കുന്നത് ഹൈകോടതി
തടഞ്ഞു.ജൂലൈ രണ്ട് വരെയാണ് ഡൽഹി ഹൈകോടതി
വിലക്കേർപ്പെടുത്തിയത്.ദക്ഷിണ ഡൽഹിയിൽ കേന്ദ്ര സർക്കാർ
ജീവനക്കാർക്കായുള്ള താമസ കേന്ദ്രങ്ങളുടെ
വികസനത്തോടനുബന്ധിച്ച് 16,500 ഓളം മരങ്ങൾ മുറിച്ചു മാറ്റാനുള്ള
തീരുമാനത്തിനാണ് സ്റ്റേ. 15000 മരങ്ങള്‍ ഇതിനോടകം തന്നെ മുറിച്ചു
കഴിഞ്ഞു.ഇത്തരത്തില്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നത് പരിസ്ഥിതി പ്രശ്നം
ഉണ്ടാക്കുമെന്ന് ചൂണ്ടികാട്ടി കൌശാല്‍ കാന്ത് മിശ്ര നല്‍കിയ
ഹര്‍ജിയിലാണ് കോടതി വിധി.